ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കോവിഡ് ഐസിയു

രാജ്യത്ത് കോവിഡ് രോഗികള്‍ അനുദിനം വര്‍ധിക്കുകയാണ്. ഇതിനിടെയാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം കോവിഡ് ഐസിയു ആക്കി മാറ്റിയത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഷാരൂഖ് കോവിഡ് രോഗികള്‍ക്കുള്ള ക്വാറന്റൈന്‍ കേന്ദ്രമായി ഓഫീസ് മുംബൈ കോര്‍പ്പറേഷന് വിട്ടു നല്‍കിയിരുന്നു. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെയും ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷന്റെയും ശ്രമഫലമായാണ് കെട്ടിടം ഇപ്പോള്‍ ഐസിയു ആക്കി മാറ്റിയത്.

15 ഐസിയു ബെഡുകളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കായി വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ജൂലൈ 15 ഓടെയാണ് കെട്ടിടം ഐസിയു ആക്കി മാറ്റാനുള്ള ജോലികള്‍ ആരംഭിച്ചത്. കൂടുതല്‍ ഐസിയു ബെഡുകളും ഓക്സിജന്‍ സിലിണ്ടറുമാണ് ഇപ്പോള്‍ ആവശ്യം എന്നും ഹിന്ദുജ ആശുപത്രിയിലെ ഡോ. അവിനാശ് പറയുന്നത്. ക്വാറന്റൈന്‍ കേന്ദ്രമായിരുന്നപ്പോള്‍ 66 രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 54 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

Top