മകൻ ജയിലിൽ തന്നെ; മനം തകർന്ന് ഷാരൂഖ് ഖാൻ

കന്‍ ആര്യന്‍ ഖാന്‍ മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായതില്‍ ഷാരൂഖ് കടുത്ത മനോവിഷമത്തിലെന്ന് ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. തുടരെ ജാമ്യം നിഷേധിക്കപ്പെട്ട് മകന്‍ ആഴ്ചകളായി ജയലില്‍ കഴിയുന്നതില്‍ ഷാരൂഖിന് കടുത്ത ദേഷ്യവും നിരാശയിലുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാരൂഖിന്‍രെ അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നന്നായി ഉറങ്ങാത്ത ഷാരൂഖ് ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കുന്നില്ലെന്നാണ് സൂചന. ഒക്ടോബര്‍ മൂന്നിന് എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന് നിലവില്‍ ആര്‍തര്‍ റോഡ് ജയിലിലാണ്. മുംബൈ കോടതി കഴിഞ്ഞ ദിവസം ആര്യന്റെ ജാമ്യം തള്ളുകയായിരുന്നു. തിങ്കളാഴ്ച ആര്യന്റെ അഭിഭാഷകന്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് പരിഗണിക്കുന്നതുവരെ ആര്യന്‍ ജയിലില്‍ തുടരേണ്ടി വരും.

ആര്യന്‍ ഖാന്‍ ഷാരൂഖിനെ പറ്റി എന്‍സിബിയോട് പറഞ്ഞ കാര്യവും ചര്‍ച്ചയാവുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം തന്റെ അച്ഛന്‍ എപ്പോഴും തിരക്കിലായിരുന്നെന്നും അതിനാല്‍ അദ്ദേഹത്തെ ഇടയ്ക്ക് കാണാന്‍ വേണ്ടി താന്‍ അപ്പോയ്ന്റ്‌മെന്റ് എടുക്കേണ്ടി വന്നിട്ടുണ്ടെന്നും ആര്യന്‍ എന്‍സിബിയോട് പറഞ്ഞിട്ടുണ്ട്. അതേ ഷാരൂഖിന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലുള്ള മകനെ കാണാന്‍ വേണ്ടി എന്‍സിബിയുടെ അനുമതി വാങ്ങി കാത്തിരിക്കേണ്ടി വരികയും ചെയ്തതായി സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

 

Top