ഷാരുഖിന്റെ ബാസിഗറും അക്ഷയ് കുമാറിന്റെ ഖില്ലാഡിയും വീണ്ടും തീയേറ്ററുകളിലേക്ക്

ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങിലൊന്നായിരുന്നു ഷാരുഖിന്റെ ബാസിഗറും അക്ഷയ് കുമാറിന്റെ ഖില്ലാഡിയും വീണ്ടും തീയേറ്ററുകളിലേക്ക്. റെട്രോ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് പ്രമുഖ മള്‍ട്ടിപ്ലെക്സ് ഗ്രൂപ്പായ സിനിപോളിസ് രാജ്യത്തെ 25 തീയേറ്ററുകളില്‍ ചിത്രങ്ങള്‍ വീണ്ടും റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 22 മുതല്‍ 28 വരെയാണ് ചിത്രങ്ങള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക.

ഷാരുഖ് ഖാന്റെ സിനിമ കരിയറിലെ സുപ്രധാന ഹിറ്റുകളിലൊന്നായിരുന്നു കാജോളും ശില്‍പഷെട്ടിയും നായികമാരായി എത്തിയ ബാസിഗര്‍. അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം 1993ലാണ് റിലീസ് ചെയ്തത്. 1992ല്‍ അബ്ബാസ് മസ്താന്‍ തന്നെ സംവിധാനം ചെയ്ത ഖില്ലാഡിയും ബോളിവുഡിലെ എക്കാലത്തേയും മികച്ച ത്രില്ലറുകളിലൊന്നായിരുന്നു. അക്ഷയ് കുമാറിനൊപ്പം അയേഷ ജുല്‍ക്ക, ദീപക് തിജോരി, ഷബീഹ എന്നിവരായിരുന്നു സുപ്രധാന വേഷങ്ങളിലെത്തിയത്.

ഈ ചിത്രങ്ങള്‍ കൂടാതെ 1994ല്‍ റിലീസായ അക്ഷയ്കുമാര്‍ ചിത്ര മെ ഖിലാഡ് തു അനാരി എന്ന ആക്ഷന്‍ കോമഡി ചിത്രവും ഫെസ്റ്റിവലിന്റെ ഭാഗമായി വീണ്ടും റിലീസ് ചെയ്യുന്നുണ്ട്. സെയ്ഫ് അലി ഖാന്‍, ശില്‍പ ഷെട്ടി എന്നാവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കള്‍. ഷാരുഖ് ഖാന്‍, കാജോള്‍, ശില്‍പ ഷെട്ടി എന്നിവരെല്ലാം തങ്ങളുടെ ചിത്രം വീണ്ടും റിലീസ് ചെയ്യുന്ന സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വെള്ളത്തിരയിലൂടെ തുറക്കപ്പെട്ട മാന്ത്രികത വീണ്ടും ഒരിക്കല്‍ കൂടി എത്തുന്നു എന്നു താരങ്ങള്‍ കുറിച്ചു.

Top