Shah Rukh Khan stuns you as the obsessive stalker

മുംബൈ: അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് അഭിപ്രായം പറയാതെ നിശബ്ദരായിരിയ്ക്കാനും കൂടിയുള്ള സ്വാതന്ത്ര്യമാണെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.

മുംബൈയില്‍ ‘ഫാന്‍’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കുന്നതിനിടെയാണ് ഷാരൂഖ് ഖാന്റെ പരാമര്‍ശം. അസഹിഷ്ണുത പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാരൂഖ് ഖാന്‍.

മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ആകെ പറയുക ഔട്ട് എന്ന് മാത്രമാണ്. ഞാനിതിലേക്ക് കടക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല. അഭിപ്രായം സ്വാതന്ത്ര്യം മിണ്ടാതിരിയ്ക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്ന് ഷാരൂഖ് അഭിപ്രായപ്പെട്ടു.

ഞാന്‍ ഇതിനെ കുറിച്ച് നിശബ്ദനാവാന്‍ ആഗ്രഹിയ്ക്കുന്നു. രാജ്യത്ത് അസിഹിഷ്ണുത വര്‍ദ്ധിച്ചു വരുകയാണെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും ഷാരൂഖ് ഖാനെതിരെ രംഗത്ത് വന്നിരുന്നു. ദില്‍വാലേയുടെ പ്രദര്‍ശനം പ്രതിഷേധം മൂലം രാജ്യത്ത് പലയിടങ്ങളിലും തടസപ്പെടുത്തുകയും ചെയ്തു. പിന്നീട് തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന വിശദീകരണവുമായി ഷാരൂഖ് ഖാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Top