ആര്യന്റെ ജാമ്യം; അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാന്‍

മുംബൈ: മകന്‍ ആര്യന്‍ ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാന്‍. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററില്‍ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഷാരൂഖ് ഖാന്റേതായിരുന്നു. ആര്യനുവേണ്ടി ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ച അഭിഭാഷകര്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു ട്വിറ്ററില്‍ പങ്കുവെച്ചത്.

അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയും അദ്ദേഹത്തിന്റെ ടീമുമാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങളില്‍. ഒപ്പം അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയെയും കാണാം. ആര്യന്‍ ഖാനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയും മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു.

ആര്യന്‍ ഖാനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയും മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. അതേസമയം 21 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ആര്യന്‍ ഖാന്‍ ജയില്‍ മോചിതനാകുന്നത്. ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.

Top