മക്കയിൽ എത്തി ഉംറ നിർവ്വഹിച്ച് ഷാരൂഖ് ഖാൻ

ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡിന്റെ സ്വന്തം ഷാരൂഖ് ഖാൻ നാല് വർഷത്തെ ഇടവേളക്ക് ശേഷം പത്താൻ എന്ന ചിത്രത്തിലൂടെ വീണ്ടും ബി​ഗ് സ്ക്രീനിൽ സജീവമാകുകയാണ്. ഇപ്പോഴിതാ മക്കയിൽ എത്തി ഉംറ നിർവഹിച്ച ഷാരൂഖിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നടൻ ഉംറ വസ്ത്രം ധരിച്ച് പ്രാർത്ഥിക്കുന്നത് ചിത്രങ്ങളിലും വീഡിയോകളിലും കാണാനാകും. റെഡ്സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ജിദ്ദയിൽ എത്തിയതായിരുന്നു നടൻ. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ഷാറൂഖിന്റെ ‘ദില്‍വാലെ ദുൽഹനിയ ലേ ജായേംഗേ‘ ആയിരുന്നു. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിരുന്നു.

അതേസമയം, അടുത്തവർഷം ജനുവരി 25നാണ് പത്താൻ റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ഥ് ആനന്ദ് ആണ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Top