Shah Rukh Khan named worst actor, Prem Ratan Dhan Payo is worst film of the year

ബോളിവുഡിലെ ഇത്തവണത്തെ ‘മോശം അവാര്‍ഡുകള്‍ 2016’ (ഗന്ധാ അവാര്‍ഡ്‌സ് 2016) മുംബൈയില്‍ പ്രഖ്യാപിച്ചു. ‘ദില്‍വാലെ’യിലെ പ്രകടനത്തിലൂടെ ഷാരൂഖ് ഖാന്‍ മോശം നടനുള്ള അവാര്‍ഡ് നേടി. നാലു അവാര്‍ഡുകളുമായി ‘പ്രേം രത്തന്‍ ധന്‍ പായോ’ ആണ് മോശം പ്രകടനങ്ങളില്‍ മുന്നില്‍.

സല്‍മാന്‍ ഖാനെ നായകനാക്കി സൂരജ് ബര്‍ജാത്യ ഒരുക്കിയ ‘പ്രേം രത്തന്‍ ധന്‍ പായോ’ ആണ് 2016ലെ ഏറ്റവും മോശം ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിലെ പ്രകടനത്തിലൂടെ നീല്‍ നിതിന്‍ മുകേഷ് മോശം സഹനടനായും, ‘പ്രേം രത്തന്‍ ധന്‍ പായോ…’ എന്ന പാട്ട് മോശം പാട്ടായും തിരഞ്ഞെടുക്കപ്പെട്ടു

‘പ്രേം രത്തന്‍ ധന്‍ പായോ’, ‘ഡോളി കീ ഡോലി’ എന്നീ ചിത്രങ്ങളിലൂടെ സോനം കപൂറിനെയാണ് മോശം നടിയായി തിരഞ്ഞെടുത്തത്.

മൊത്തം 14 ഇനങ്ങളിലായിരുന്നു അവാര്‍ഡ്. ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.

Top