ആരാധകരുമായ സോഷ്യൽ മീഡിയ മീറ്റ് നടത്തി ഷാരൂഖ് : വൈറലായി ഷാരൂഖിന്റെ വാക്കുകൾ

രാധരോട് സോഷ്യൽ മീഡിയ വഴി രസകരമായ ചാറ്റിംഗ് നടത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സാധാരണ ഇങ്ങനെ തന്റെ ആരാധർക്കൊപ്പം സോഷ്യൽ മീഡിയ മീറ്റിന് വരുന്ന താരം തന്നെയാണ് ഷാരൂഖ്. എത്തവണത്തെ പോലെയും ഈ പ്രാവിശ്യവും രസകരമായ നിരവധി ചോദ്യങ്ങൾ ആണ് അദ്ദേഹത്തിന് ലഭിച്ചത്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തന്റെ പ്രിയ ഭാവനമായ മുംബയിൽ മന്നത്ത് എന്ന വീട് വിൽക്കുന്നുണ്ടോ എന്നായിരുന്നു. എന്നാൽ നിരവധി പ്രമുഖർ അടക്കം ഈ വീട് വാങ്ങുവാൻ താല്പര്യം പ്രകടിപ്പിച്ചു വന്നിരുന്നതാണെന്നും, താൻ ഈ വീട് ഒരിക്കലും വിൽക്കില്ല എന്നുമാണ് ഷാരൂഖ് നൽകിയ മറുപടി. ഷാരൂഖിന് തന്റെ വീട് ആയ മന്നത്തിനോടുള്ള ഇഷ്ടം നേരത്തെ പ്രശസ്തമാണ് അതുകൊണ്ട് തന്നെ ഈ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയകളിൽ ശ്രദ്ധ നേടുകയാണ്.

കോവിഡ് കാലത്ത് സിനിമകൾ കാണലും, തന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കുകയുമാണ് തന്റെ പ്രധാന ഹോബി എന്നും ഷാരുഖ് ആരാധകരുമായുള്ള സോഷ്യൽ മീഡിയ മീറ്റിൽ പറഞ്ഞു

Top