പിറന്നാൾ ദിനത്തിൽ വമ്പൻ അനൗൺസ്മെന്റിനൊരുങ്ങി ഷാരുഖ് ഖാൻ

ന്റെ അൻപത്തി അഞ്ചാം പിറന്നാൾ ദിനമായ നവംബർ രണ്ടിന് വമ്പൻ അന്നൗൺസ്മെന്റിനൊരുങ്ങി ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖാൻ.

ലോകശ്രദ്ധ നേടി കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച പി.കെ, ത്രീ ഇഡിയറ്റ്സ്, സഞ്ജു എന്നീ ചിത്രങ്ങളൊരുക്കിയ രാജ്കുമാർ ഹിറാനി ചിത്രം, ഡി കെ ഒപ്പം രാജ് ഫിലിംസും ചേർന്നൊരുക്കുന്ന ചിത്രം, വാർ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ സിദ്ധാർഥ് ആനന്ദ് ചിത്രം എന്നിങ്ങനെ മൂന്ന് വമ്പൻ പ്രൊജക്ടുകൾ ഷാരുഖിന്റെ പിറന്നാൾ ദിനത്തിൽ അന്നൗൺസ് ചെയ്യാൻ ആണ് നീക്കം എന്നാണ് ബോളിവുഡിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ.

കഴിഞ്ഞ കുറച്ചു കാലങ്ങളായി തന്റെതായ ഹിറ്റുകൾ ഒന്നും തന്നെ സമ്മാനിക്കാൻ ആകാത്ത ഷാരുഖിന് ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ വളരെ നിർണായകം തന്നെയാണ് അതിനാൽ തന്നെ ഒരു വമ്പൻ തിരിച്ചുവരവിനു തന്നെയാണ് അദ്ദേഹം ഒരുങ്ങുന്നതും. സീറോ ആണ് ഷാരുഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു.

Top