വീട്ടിലിരുന്ന്‌ ഒരു ഹൊറര്‍ സിനിമ നിര്‍മിക്കൂ; യുവ സംവിധായകര്‍ക്ക് ഒരു മത്സരവുമായി കിംഗ്‌ ഖാന്‍

ലോക്ക്ഡൗണ്‍ കാലത്ത് യുവ സംവിധായകര്‍ക്കായി ഒരു മത്സരം പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. വീട്ടില്‍ നിന്ന് തന്നെ ഒരു ഹൊറര്‍ സിനിമ നിര്‍മിക്കാനുള്ള വെല്ലുവിളിയാണ് ഷാരൂഖ് യുവ സംവിധായരുടെ മുന്നിലേക്ക് വെച്ചിരിക്കുന്നത്.

‘ഈ സമയം നമ്മള്‍ എല്ലാവരും വീട്ടില്‍ ക്വാറന്റീന്‍ ചെയ്യുന്നത് കൊണ്ട് ഒത്തിരി സമയം നമ്മുടെ പക്കലുണ്ടാവും. കുറച്ച് ക്രിയാത്മകമായി ചിന്തിക്കാം, രസകരമായ ഒരു മത്സരമാണ്, ആര്‍ക്കും പരീക്ഷിക്കാം’ എന്ന അടിക്കുറിപ്പോടെയാണ് ഷാരൂഖ് മത്സരത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. കുറച്ച് നിബന്ധകളും ഇതിനോടൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുമുണ്ട്.

എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി മേയ് 18 ആണ് . ഇതില്‍ വിജയിയെ തീരുമാനിക്കുന്നത് ബേതാള്‍ താരങ്ങളായ വിനീത് കുമാറും ആഹാനയും സംവിധായകന്‍ പാട്രിക് ഗ്രഹാമും നിര്‍മാതാവ് ഗൗരവ് വര്‍മയും ചേര്‍ന്നായിരിക്കും. ആദ്യ മൂന്ന് വിജയികള്‍ക്ക് ഷാരൂഖിനും ബേതാള്‍ ടീമിനും ഒപ്പം വീഡിയോ കോളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്മെന്റ്‌സ് നിര്‍മിച്ച വെബ് സീരിസ് ബേതാളിന്റെ പ്രോമോഷന്റെ ഭാഗമായിട്ടാണ് ഈ മത്സരം ഒരുക്കിയിരിക്കുന്നത്. ബേതാള്‍ മേയ് 24-ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും.

Top