മികച്ച 50 അഭിനേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍

പ്രമുഖ വിദേശ മാസികയായ എംപയർ തയാറാക്കിയ എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരമായി ഷാരൂഖ് ഖാൻ. തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് എംപയർ മാസിക ലിസ്റ്റ് പുറത്തുവിട്ടത്.

നാല് പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ കോടിക്കണക്കിന് ആരാധകരേയും നിരവധി ഹിറ്റുകളും സ്വന്തമാക്കിയ ഇന്ത്യൻ താരമാണ് ഷാരൂഖ് ഖാൻ എന്ന് മാസിക വിശദീകരിക്കുന്നുണ്ട്. വ്യക്തിപ്രഭാവവും സമ്പൂർണ്ണ വൈദഗ്ധ്യവുമാണ് ഷാരൂഖിനെ ഇത്രയും കാലം അഭിനയ ലോകത്ത് നിലനിർത്തിയതെന്നും മാസിക പറയുന്നുണ്ട്. എല്ലാ വിധത്തിലുമുള്ള റോളുകളും ഷാരൂഖ് ഖാന് വഴങ്ങും. അദ്ദേഹത്തിന് സാധിക്കാത്തതായി ഒന്നുമില്ലെന്നും മാസിക പ്രശംസിക്കുന്നു.

Top