ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒരുമിക്കുന്നു: ‘പത്താന്റെ’ കാത്തിരിപ്പിൽ ആരാധകർ

ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താനിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന പത്താനിൽ എക്സ്റ്റൻഡഡ് കാമിയോ റോളിലാണ് സൽമാൻ എത്തുന്നത്.\

ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തൻറെ ഒരു ജനപ്രിയ കഥാപാത്രത്തെയാണ് ‘പത്താനി’ൽ സൽമാൻ ആവർത്തിക്കുന്നത്. ‘ടൈഗർ’ സിരീസിലെ തൻറെ നായക കഥാപാത്രമായ അവിനാഷ് സിംഗ് റാത്തോറായാണ്‌ സൽമാൻ എത്തുന്നത്. ബോളിവുഡിന്റെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Top