ഇപാസ് പോലും ഇല്ലാതെ അവധി ആഘോഷിക്കാന്‍ പൃഥ്വി ഷാ ഗോവയിലേക്ക്; പോലീസ് തടഞ്ഞു

മുംബൈ: ഗോവയിലേക്ക് അവധിയാഘോഷിക്കാന്‍ പോവുകയായിരുന്ന പൃഥ്വി ഷായെ പോലീസ് തടഞ്ഞു. ഇപാസ് ഇല്ലാതെ യാത്ര ചെയ്തത് കൊണ്ടാണ് ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം പൃഥ്വി ഷായെ പോലീസ് തടഞ്ഞത്. ഐ.പിഎല്‍ നിര്‍ത്തി വെച്ചതോടെ പൃഥ്വി ഷാ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ അവധിയാഘോഷിക്കാന്‍ പോകും വഴിയാണ് പോലീസ് തടഞ്ഞത്. ബുധനാഴ്ച്ച അമ്പോളിയില്‍വെച്ചാണ് സംഭവം. കോലാപുര്‍ വഴി ഗോവയിലേക്ക് പോകുകയായിരുന്നു പൃഥ്വി ഷാ. ഇപാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ താരം കുരുങ്ങി. പിന്നീട് അവിടെവെച്ച് മൊബൈല്‍ ഫോണ്‍ വഴി പൃഥ്വി ഷാ പാസിന് അപേക്ഷിക്കുകയും അതു ലഭിച്ചശേഷം പോലീസിനെ കാണിക്കുകയും ചെയ്തതിനുശേഷമാണ് താരത്തെ യാത്ര തുടരാന്‍ അനുവദിച്ചത്.

Top