ഷാഫി ചിത്രം ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ ട്രെയിലര്‍ നാളെ പുറത്തുവിടും

ഷാഫി സംവിധാനം ചെയ്യുന്ന ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ നാളെ പുറത്തുവിടും. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെ നാളെ രാവിലെ 11 മണിക്കാണ് ട്രെയിലര്‍ പുറത്തുവിടുന്നത്.

ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നിവരാണ് ചിത്രത്തിലെ നായകമ്മാര്‍.ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവര്‍ നായികമാരായി എത്തുന്നു.

മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം നിര്‍മ്മിക്കുന്നത് രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ്.

Top