കേരളത്തിലെ നവോത്ഥാനവും സ്ത്രീപക്ഷ സ്‌നേഹവും എന്തെന്ന് വ്യക്തമായി തെളിഞ്ഞു: ഷാഫി പറമ്പില്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു വനിതാ നേതാവിനെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തല്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. കേരളത്തിലെ നവോത്ഥാനവും സ്ത്രീപക്ഷ സ്‌നേഹവും എന്തെന്ന് വ്യകത്മായി തെളിഞ്ഞു.

മദ്യപിച്ചെത്തിയ ഗുണ്ടകളുടെ നേതൃത്വത്തില്‍ കോളജില്‍ പഠിക്കുന്നവരും അല്ലാത്തയുമുള്ള കുട്ടികളുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ് പെണ്‍കുട്ടികളെ പോലും വെറുതെ വിടാതെ നിലത്തിട്ട് ഇഴച്ച് ക്രൂരമായി മര്‍ദിച്ചത്.

അതുകൊണ്ടും തീരാതെ കെ എസ് യു വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും റെന്റിന് താമസിക്കുന്ന വീടുകളും കേന്ദ്രീകരിച്ച് തെരഞ്ഞു പിടിച്ച് പുറത്ത് നിന്നുള്ള ഗുണ്ടകള്‍ ആക്രമിച്ചു. ആദ്യം ഭീഷണി പിന്നീട് ആളെ കൂട്ടി വന്ന് അത് സംഘര്‍ഷത്തിലേക്ക് കലാശിച്ചു. എന്നിട്ടും ആശുപത്രിക്ക് പുറത്തും വീണ്ടും ഗുണ്ടകള്‍ അക്രമണങ്ങള്‍ക്കായി മുതിര്‍ന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

 

Top