ഇ ഡി ആർഎസ്എസിന്റെ പോഷക സംഘടനയെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: രാജ്യത്തെ കേന്ദ്ര ഏജൻസികളെല്ലാം ആർ എസ് എസിന്റെ കളിപ്പാട്ടമായി മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് ഷാഫി പറമ്പിൽ. ഒരു രൂപയുടെ സാമ്പത്തിക ഇടപാട് പോലുമില്ലാത്ത കേസാണ് ഇത്. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടി പ്രതിപക്ഷത്തോടുള്ള പകയല്ലാതെ മറ്റൊന്നുമല്ല. ഇ ഡി ബിജെപിയുടെ പോഷക സംഘടനയാണ് .

ഇതിന്റെ മുന്നിലൊന്നും രാജ്യത്തെ പ്രതിപക്ഷവും ജനാധിപത്യ ശക്തികളും മുട്ടുമടക്കില്ലെന്നും സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. രാജ്യമെമ്പാടും യൂത്ത് കോൺഗ്രസ് സമരത്തിലാണ്. ഇ.ഡിയും ബിജെപിയും തൊട്ടിരിക്കുന്നത് തീകൊള്ളിയിലാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ അവർക്ക് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top