യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഷാഫി പറമ്പില്‍

തിരുവനന്തപുരം: ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. എ-ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എ ഗ്രൂപ്പ് പ്രതിനിധിയായി ഷാഫി പറമ്പലി‍ല്‍ യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തുന്നത്.

2011 മുതല്‍ പാലക്കാട്ട് നിന്നുള്ള നിയമസഭാംഗമാണ് ഷാഫി. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയാണ്. ഷാഫി മുന്‍പ് കെ​എ​സ്‌​യു സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top