പാലക്കാട് ഹാട്രിക് വിജയവുമായി ഷാഫി, മെട്രോമാന് പരാജയം

പാലക്കാട്: പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനെ തറപറ്റിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ബി.ജെ.പി ടിക്കറ്റില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ കളത്തിലിറങ്ങിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ശ്രീധരനേക്കാള്‍ 2275 വോട്ടുകളുടെ ലീഡാണ് ഷാഫിക്ക് ലഭിച്ചത്. ഒരു ഘട്ടത്തില്‍ 7000 വോട്ട് വരെ ലീഡുനില ഉയര്‍ത്തിയാണ് ശ്രീധരന്‍ ശക്തമായ മല്‍സരം കാഴ്ചവച്ചത്.

ആകെ 180 ബുത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി. ഗോപിനാഥും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും യു.ഡി.എഫ് മുന്‍ ജില്ല ചെയര്‍മാനുമായ എ. രാമസ്വാമിയും അടക്കമുള്ളവര്‍ വിമതസ്വരങ്ങളായി.

 

 

Top