ജനവിരുദ്ധരെ സ്ഥാനാര്‍ത്ഥി ആക്കിയവര്‍ക്കെതിരെ നടപടി വേണം; ഷാഫി പറമ്പില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ തെറ്റായ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ജനവിരുദ്ധരെ സ്ഥാനാര്‍ത്ഥികളാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രൂപ്പ് നേതാക്കളുടെ കാറില്‍ സഞ്ചരിക്കുന്നത് സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യതയാവില്ല. തെറ്റു തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും തോറ്റ സീറ്റുകള്‍ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്നും നേരത്തെ ഷാഫി പറമ്പില്‍ പ്രതികരിച്ചിരുന്നു.

”നിയമസഭ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജരാക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യം. മലമ്പുഴയിലെ സംസ്ഥാന എക്സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ രേഖയുണ്ടാക്കും. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് എത്ര പേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതിലും ധാരണയാകും” എംഎല്‍എ വിശദീകരിച്ചിരുന്നു.

Top