ചെര്‍പ്പുളശ്ശേരി പീഡന പരാതി: മന്ത്രി എംഎം മണിയെ ട്രോളി ഷാഫി പറമ്പില്‍

പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡന പരാതിയില്‍ മന്ത്രി എംഎം മണിയെ ട്രോളി ഷാഫി പറമ്പില്‍. ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട ഘട്ടത്തിലെ എംഎം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റും ചെര്‍പ്പുളശ്ശേരി പീഡനപരാതിയും ചേര്‍ത്തായിരുന്നു ഷാഫി പറമ്പില്‍ മന്ത്രി എംഎം മണിയെ ട്രോളിയത്.

‘അപാര ദീര്‍ഘവീക്ഷണം മഹാനാണിദ്ദേഹം’ എന്നായിരുന്നു ഷാഫിയുടെ പോസ്റ്റ്.ഒപ്പം മണിയുടെ തലയില്‍ കൈയും വെച്ചിരിക്കുന്ന ഫോട്ടോയും ഷാഫി പോസ്റ്റ് ചെയ്തിരുന്നു.

‘അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം.കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും
‘വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്’ എന്നായിരുന്നു ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട ഘട്ടത്തിലെ മണിയുടെ പോസ്റ്റ്.

Top