ശിവശങ്കറിനെ കള്ളപ്പണത്തിന്റെ കാവല്‍ക്കാരനാക്കി മുഖ്യമന്ത്രി മാറ്റി; ഷാഫി പറമ്പില്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. സ്വപ്ന സുരേഷിന്റെ കള്ളപ്പണത്തിന് മുഖ്യമന്ത്രിയും ശിവശങ്കറും കാവല്‍ക്കാരാണെന്ന് തെളിഞ്ഞു. രാഷ്ട്രീയ അജണ്ടക്കനുസരിച്ച് കോവിഡ് ടെസ്റ്റുകള്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോവിഡിനെ സംസ്ഥാന സര്‍ക്കാരിന്റെ പോഷക സംഘടനയായി മാറ്റി. യൂത്ത് കോണ്‍ഗ്രസ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശക്തമായ സമരത്തിനിറങ്ങും. കേരളത്തിന്റെ സര്‍വ്വാധികാരിയായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കള്ളപ്പണത്തിന്റെ കാവല്‍ക്കാരനായി മുഖ്യമന്ത്രി മാറ്റിയെന്നും ഇതൊരു അധോലോക സര്‍ക്കാരാണെന്നും ഷാഫി തുറന്നടിച്ചു.

Top