ജീവന്‍ പണയം വെച്ച് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ‘ബിഗ് സല്യൂട്ട്’; ഷാഫി പറമ്പില്‍

ലോക ആരോഗ്യദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അറിയിക്കാന്‍ അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. ഷാഫി പറമ്പില്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫിയുടെ അഭ്യര്‍ഥന.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ കസ്റ്റമൈസ്ഡ് പോസ്റ്റ് കാര്‍ഡിന്റെ ലിങ്കും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഈ ലോക ആരോഗ്യദിനത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പണയം വെച്ച് പോരാടുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നമ്മുടെ ആദരവ് അറിയിക്കാം നിങ്ങള്‍ക്ക് പരിചയമുള്ള കേരളത്തിനകത്തും പുറത്തുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ ലിങ്കില്‍ പോയി നിങ്ങളും ഒരു കാര്‍ഡ് അയച്ച് പിന്തുണ അറിയിക്കൂ .എന്നാണ് ഷാഫി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

ധീരരായ ഒരു കുടുംബം.സതീഷ് വിദ്യാധരന്‍ ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നേഴ്‌സ് ആണ് ഭാര്യയും അവിടെ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുന്നു. ഏഴും നാലും വയസ്സുള്ള രണ്ട് മക്കള്‍ ഉള്‍പ്പടെ ഈ കുടുംബം ഇന്ന് മൊത്തം ഐസൊലേഷനിലാണ് .സതീഷ് കോവിഡ് 19 ബാധിതനും .ഈ ലോക ആരോഗ്യദിനത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പണയം വെച്ച് പോരാടുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നമ്മുടെ ആദരവ് അറിയിക്കാം നിങ്ങള്‍ക്ക് പരിചയമുള്ള കേരളത്തിനകത്തും പുറത്തുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ ലിങ്കില്‍ പോയി നിങ്ങളും ഒരു കാര്‍ഡ് അയച്ച് പിന്തുണ അറിയിക്കൂ .

ഈ ലോകാരോഗ്യ ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ നമുക്ക് നന്ദിപൂര്‍വ്വം ഓര്‍ക്കാം.

നിങ്ങളുടെ പരിചയത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു പോസ്റ്റ് കാര്‍ഡ് തയാറാക്കി അയച്ചാലോ?

മേലെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കയറി നിങ്ങളുടെ പ്രിയപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു കസ്റ്റമൈസ്ഡ് പോസ്റ്റ് കാര്‍ഡ് തയ്യാറാക്കി ഡൗണ്‍ലോഡ് ചെയ്യാം!

#SaveOurNurses
(ഗൂഗിള്‍ ക്രോമില്‍ ഓപ്പണ്‍ ചെയ്യുക)

Top