ഗൗരവതരമായ പ്രോട്ടോകോള്‍ ചട്ടലംഘനമാണ് ബെഹ്‌റ നടത്തിയിരിക്കുന്നത്: ഫാഫി പറമ്പില്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പങ്ക് അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് എംഎല്‍എ ഫാഫി പറമ്പില്‍. കേസില്‍ ശിവശങ്കറിനെ ഗതിയില്ലാതെ പുറത്താക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതീവ ഗൗരവതരമായ പ്രോട്ടോകോള്‍ ചട്ടലംഘനമാണ് ബെഹ്റ നടത്തിയിരിക്കുന്നത്. ഡിജിപിയെ അധികാരത്തില്‍ നിന്ന് മാറ്റി അന്വേഷണ പരിധിയില്‍ കൊണ്ട് വരാന്‍ മുഖ്യമന്ത്രി മടിക്കുന്നത് എന്ത് കൊണ്ടാണെന്നും ഫാഫി പറമ്പില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംസ്ഥാന പോലീസ് മേധാവി ബെഹ്‌റയെ പുറത്താക്കണം . സ്വർണ്ണക്കടത്തിൽ ബെഹ്റയുടെ പങ്ക് അന്വേഷണ പരിധിയിൽ കൊണ്ട് വരണം .

ശിവശങ്കർ IAS നെ മാറ്റി നിർത്താൻ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം വിദേശ കോൺസുലേറ്റ് ഒഫീഷ്യലുമായുള്ള നിരന്തര സമ്പർക്കം ,All India Service Conduct Rules nte ലംഘനമാണ് എന്നായിരുന്നു .

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ ഹാൻഡ് ബുക്കിന്റെ അധ്യായം 28 പ്രകാരം സംസ്ഥാന സർക്കാർ പ്രതിനിധികളും വിദേശ കോൺസുലേറ്റുമായി Direct Communication അനുവദനീയമല്ല .

അതിന്റെ ലംഘനത്തിന്റെ പേരിൽ ശിവശങ്കറിനെ ഗതിയില്ലാതെ പുറത്താക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അതീവ ഗൗരവതരമായ പ്രോട്ടോകോൾ ചട്ടലംഘനമാണ് ബെഹ്‌റ നടത്തിയിരിക്കുന്നത് .

കോൺസുൽ ജനറലിന് കേരളാ പോലീസ് ഗൺമാന്റെ സേവനം നൽകിയത് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ ?

ഏതെങ്കിലും തരത്തിലുള്ള ഭീഷണി കോൺസുൽ ജനറലിന് ഉണ്ടായിരുന്നോ ? ഉണ്ടെങ്കിൽ ആ വിഷയത്തിൽ പോലീസ് FIR രജിസ്റ്റർ ചെയ്തിട്ടുണ്ടോ ?

സുരക്ഷ പ്രശ്നമാണെകിൽ പോലും കേന്ദ്ര സർക്കാർ തീരുമാനവും അനുമതിയും ഇല്ലാതെ ഗണ്മാനെ നൽകിയതും സേവന കാലയളവ് ദീർഘിപ്പിച്ചതും സ്വപ്ന പറഞ്ഞിട്ടാണോ ?

ഗൺമാൻ ജയാഘോഷിന്റെ ആത്മഹത്യാ ശ്രമത്തിന്റെ പിന്നിൽ ആരുടെ ഭീഷണിയാണ് ?

DGP യെ അധികാരത്തിൽ നിന്ന് മാറ്റി അന്വേഷണ പരിധിയിൽ കൊണ്ട് വരാൻ മുഖ്യമന്ത്രി മടിക്കുന്നത് എന്ത് കൊണ്ടാണ് ?

Top