ഭാവിയിലേക്കുള്ള നിക്ഷേപമായിരിക്കണം ഇനിയുള്ള തീരുമാനങ്ങള്‍; ഷാഫി പറമ്പില്‍

പാലക്കാട്: സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അതിജീവനത്തിന് തലമുറമാറ്റം അനിവാര്യമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ഒറ്റവരി പ്രമേയത്തിനപ്പുറം കാര്യങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്താനായി എന്നാണ് ഇപ്പോള്‍ തെളിയുന്നത്.

മുന്നണിയിലേയും പാര്‍ട്ടിയിലേയും എല്ലാവരുടേയും സഹകരണം ഉറപ്പാക്കാന്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന്‍ ശ്രമിക്കണമെന്നും എല്ലാവരും സതീശനോട് സഹകരിക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ അടിമുടി പുനസംഘടന അത്യാവശ്യമാണ്. ഭാവിയിലേക്കുള്ള നിക്ഷേപമായിരിക്കണം ഇനിയുള്ള തീരുമാനങ്ങള്‍ എന്നും ഷാഫി ചൂണ്ടിക്കാട്ടി.

 

Top