കന്റോണ്‍മെന്റ് എസിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥനും സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എംഎല്‍എമാരായ ഷാഫി പറമ്പിലും കെ.എസ് ശബരീനാഥും ക്വാറന്റീനില്‍ പ്രവേശിച്ചു.

കന്റോണ്‍മെന്റ് എസി സുനീഷ് ബാബുവിനാണ് രോഗം സ്ഥിരീകരിച്ചത്. സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങള്‍ നേരിടുന്നതിന് ഇദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്.

Top