‘ഇന്ത്യയുടെ ഗീതയും, ബൈബിളും, ഖുറാനും ഭരണഘടനയാണ്’: ഷാഫി പറമ്പിൽ എംഎൽഎ

തിരുവനന്തപുരം: ഈ മന്ത്രിസഭയിലെ ഏറ്റവും നാണംകെട്ട കുന്ത്രാണ്ടമാണ് സജി ചെറിയാനെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. ഭരണഘടന ഈ രാജ്യത്തിന്റെ നിലനിൽപ്പാണ്. അത് ഇടതുപക്ഷത്തിന്റെ നേതാക്കളും മന്ത്രിമാരും മറന്നിരിക്കുന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും മന്ത്രി വിശേഷിപ്പിച്ചത് ഏതാണ്ട് കുന്ത്രാണ്ടം എന്നാണ്. വെള്ളക്കാരൻ ഉണ്ടാക്കിയതാണ് പോലും ഈ നാടിന്റെ ഭരണഘടന. മന്ത്രി ഭരണഘടനാ ശിൽപിയായ ബി ആർ അംബേദ്കറെ ഉൾപ്പടെയാണ് അവഹേളിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ദിവസങ്ങളോളം മാസങ്ങളോളം വർഷങ്ങളോളം നീണ്ടുനിന്ന ചർച്ചകൾക്ക് ഒടുവിൽ, വാദ പ്രതിവാദങ്ങൾക്കൊടുവിൽ ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇ രാജ്യത്തിൻറെ നിലനിൽപ്പിന് വേണ്ടി രൂപപ്പെട്ടതാണ്. അത് സജി ചെറിയാന്റെ വായിൽ തോന്നുന്ന കോതയുടെ പാട്ടായി മാറാൻ പാടില്ലായിരുന്നുവെന്ന് ആ ഭരണഘടനയിൽ വിശ്വസിക്കുന്ന എല്ലാവർക്കുമറിയാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Top