ജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ന്നപ്പോഴുണ്ടായ പ്രയാസം മോഫിയയുടെ മരണത്തില്‍ മുഖ്യനു തോന്നിയില്ലെന്ന്

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വ്വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ന്നപ്പോള്‍ തോന്നിയ പ്രയാസം, 22 വയസുള്ള ഒരു പെണ്‍കുട്ടിയുടെ മരണത്തില്‍ മുഖ്യനും സര്‍ക്കാരിനും തോന്നിയിരുന്നെങ്കില്‍ ആ പോലീസുകാരന്‍ ഇതിനകം സസ്പെന്റ് ചെയ്യപ്പെടുമായിരുന്നെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ന്നപ്പോള്‍ തോന്നിയ പ്രയാസം,22 വയസുള്ള ഒരു പെണ്‍കുട്ടിയുടെ മരണത്തില്‍ മുഖ്യനും സര്‍ക്കാരിനും തോന്നിയിരുന്നെങ്കില്‍ ആ പോലീസുകാരന്‍ ഇതിനകം സസ്പെന്റ് ചെയ്യപ്പെടുമായിരുന്നു.
ആലുവ പോലീസ് സ്റ്റേഷന് മുന്നില്‍ സമരം നയിക്കുന്ന നേതാക്കന്മാരെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.

Top