shafi parambil against bjp

തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ഷാഫി പറമ്പില്‍. ബിജെപിക്ക് സ്ത്രീധനമായി കിട്ടിയതല്ല ഇന്ത്യയെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് എന്ത് പറയണമെന്നും, എന്ത് ചിന്തിക്കണം, ഏത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം തുടങ്ങിയവ തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. അത് തീരുമാനിക്കേണ്ടത് ബിജെപിയല്ലന്നും ഷാഫി പറഞ്ഞു.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ വിമര്‍ശിക്കുകയാണ് ബിജെപി ചെയ്യുന്നത്. ഇന്ത്യ പാകിസ്താനല്ല, ഇന്ത്യയെ പാകിസ്താനാക്കി മാറ്റാന്‍ ശ്രമിക്കരുതെന്നും, ഇന്ത്യയുടെ മൊത്തവകാശം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനകീയമായ പ്രതിരോധം തീര്‍ക്കണം. ജനങ്ങള്‍ ജാതി, മത ഭേദമന്യെ ബിജെപിയുടെ ഫാസിസ്റ്റ് നീക്കങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Top