ഷാഫിയോട് വടകരയുടെ ജനത വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്നലെ;കെ.കെ രമ

തിരുവനന്തപുരം: ടിപിയുടെ ചോര വീണ് കുതിര്‍ന്ന മണ്ണില്‍ വന്ന ഷാഫി പറമ്പിലിനോട് വടകരയുടെ ജനത അസന്നിഗ്ധമായ വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്നലെയെന്ന് കെ കെ രമ എംഎല്‍എ. സ്വയം സന്നദ്ധമായി വടകരയുടെ നഗരവീഥികളില്‍ എത്തിച്ചേര്‍ന്ന ഈ മണ്ഡലത്തിലെ ആകെയുള്ള പൗരാവലി ഷാഫിയുടെ വിജയ വിളംബരമായെന്നും കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍എംപി പിന്തുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഷാഫി. ഇടത് പ്രചാരണം മുന്നിലാണെന്നത് ഒരു പ്രതിസന്ധിയുമല്ല. ഒരു മാസം കൊണ്ട് ടീച്ചര്‍ പോയ ദൂരം രണ്ടുമണിക്കൂര്‍ കൊണ്ട് ഷാഫി മറികടന്നിരിക്കുകയാണ്. അതൊന്നും ഇവിടെയൊരു വിഷയമല്ലെന്നും കെകെ രമ കൂട്ടിച്ചേര്‍ത്തു.ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ ജയിക്കാന്‍ പോകുന്നതെന്ന് കെകെ രമ പറഞ്ഞു. ഇന്നലത്തെ ഷാഫിയുടെ എന്‍ട്രിയോട് കൂടെ തന്നെ ഷാഫിയെ വടകര നെഞ്ചേറ്റിയിരിക്കുകയാണെന്നും കെകെ രമ പറഞ്ഞു.

Top