നിരാഹാര സമരം അവസാനിപ്പിച്ച് ഷാഫിയും ശബരിനാഥും: പകരം മൂന്ന് പേര്‍ ഇരിക്കും

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കായി സെക്രട്ടേറിയേറ്റിന് മുന്നില്‍ എം.എല്‍.എമാരായ ഷാഫി പറമ്പിലും ശബരിനാഥും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. എംഎല്‍എമാരുടെ ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും തിങ്കളാഴ്ച സമരപ്പന്തലിലെത്തി പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍ നിരാഹാര സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

Top