തെരഞ്ഞെടുപ്പ് വേണ്ട, സമവായം മതി; ഷാഫിയ്ക്കും ശബരിയ്ക്കും നല്‍കുന്ന സ്ഥാനങ്ങള്‍ ഇങ്ങനെ..

ന്യൂഡല്‍ഹി: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. തുടക്കം മുതലെ ഏറെ വിവാദങ്ങളാണ് ഈ വിഷയത്തില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇപ്പോള്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി എന്നാണ് ലഭിക്കുന്ന വിവരം.

യുവനേതാവും പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥിനെ ഉപാധ്യക്ഷനുമാക്കാനാണ് തീരുമാനം എന്നാണ് സൂചനകള്‍ നല്‍കുന്നത്.

നിലവില്‍ ഒരു സമവായത്തിലൂടെ പുതിയ നേതൃത്വത്തെ കണ്ടെത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംസാരം ഉണ്ടായതിന്റെ പിന്നാലെയാണ് പുതിയ തീരുമാനം. അതേസമയം കെ. മുരളീധരന്‍ എം.പി ഡല്‍ഹിയില്‍ ചെന്ന് ദേശീയനേതൃത്വത്തെ ഇക്കാര്യം ധരിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഇല്ലാതെ നേതൃത്വത്തെ കണ്ടെത്തുന്നതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തി ഉണ്ടെന്നാണ് അറിവ്.

Top