കളി മോശമാണെങ്കില്‍ എന്താ? റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് ഇന്ത്യയുടെ ഷഫാലി

മെല്‍ബണ്‍: റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ഇന്ത്യയുടെ 16-കാരി ഷഫാലി വര്‍മ. വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് താരത്തെ തേടിയെത്തിയത്.

ഇന്ന് ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഷഫാലിയുടെ പ്രായം 16 വയസ്സും 40 ദിവസവുമാണ്.

നിലവില്‍ ഈ റെക്കോര്‍ഡുള്ളത് 2013-ല്‍ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച വെസ്റ്റിന്‍ഡീസ് വനിതാ ക്രിക്കറ്റ് താരം ഷാക്വാന ക്വിന്റെയ്ന്റെ പേരിലായിരുന്നു.

Top