ഐ.സി.സി. വനിതാ ട്വന്റി-20; ഇന്ത്യയുടെ ഷെഫാലി വര്‍മ റാങ്കില്‍ ഒന്നാമത്

ദുബായ്: ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഷെഫാലി വര്‍മ റാങ്കിങ്ങില്‍ ഒന്നാമത്. ട്വന്റി-20 ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 761 പോയന്റോടെയാണ് താരം ഒന്നാമതെത്തിയത്.

ബുധനാഴ്ച ആണ് പട്ടിക പുറത്തിറക്കിയത്. രണ്ടാം സ്ഥാനത്തുള്ളത് ന്യൂസീലന്‍ഡിന്റെ സൂസി ബെയ്റ്റ്സാണ്. ഓസ്ട്രേലിയയുടെ ബേത് മൂണി മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന ആറാം സ്ഥാനത്താണുള്ളത്.

ട്വന്റി-20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യയ്ക്കാരിയാണ് ഷെഫാലി. നേരത്തെ ഈ നേട്ടത്തില്‍ എത്തിയത് മിതാലി രാജാണ്.

Top