കശ്മീരി വിഘടന വാദി നേതാവ് ഷാബീര്‍ അഹമ്മദ് ഷാ അറസ്റ്റില്‍

ന്യൂഡല്‍ഹി: കശ്മീരി വിഘടനവാദി നേതാവ് ഷാബിര്‍ അഹമ്മദ് ഷായെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ഷായെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസം കശ്മീര്‍ താഴ്‌വരയിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകന്‍ അല്‍താഫ് അഹമ്മദ് ഷാ അടക്കം ഏഴു വിഘടനവാദി നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതിനു തൊട്ടു പിറകെയാണ് ഷാബിര്‍ അഹമ്മദ് ഷായുടെ അറസ്റ്റ്.

2005 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരവധി തവണ സമ്മന്‍സ് അയച്ചിട്ടും മറുപടി നല്‍കാന്‍ ഷാ തയാറായിരുന്നില്ല. തുടര്‍ന്ന് ഡല്‍ഹി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

എന്നാല്‍, രാഷ്ട്രീയ പ്രേരിതമായ കേസാണിതന്ന് ഷാബിര്‍ അഹമ്മദ് ഷാ പ്രതികരിച്ചു. കള്ളപ്പളം വെളുപ്പിക്കല്‍ നിരാധന നിയമപ്രകാരമാണ് എന്‍ഫോഴ്‌സമെനറ് ഡയറക്‌ടേററ്റ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Top