‘ഇത് മലേഷ്യയിലെ ഹോട്ടലാണ് മാഡം’: റെയില്‍വേയോട് മാപ്പ് പറഞ്ഞ് ശബാന ആസ്മി

azmi

ന്യൂഡല്‍ഹി: റെയില്‍വേയെ കുറ്റപ്പെടുത്തി അഴുക്കുവെള്ളത്തിന് സമീപത്തിരുന്ന് പാത്രങ്ങള്‍ കഴുകുന്ന ഹോട്ടല്‍ ജീവനക്കാരുടെ വീഡിയോ പോസ്റ്റ് ചെയ്ത ശബാന ആസ്മി മാപ്പു പറഞ്ഞു.

ശബാനയുടെ ട്വീറ്റില്‍ റെയില്‍വേയെയും വകുപ്പ് മന്ത്രി പീയുഷ് ഗോയലിനെയും ടാഗ് ചെയ്തിരുന്നു. എന്നാല്‍ വീഡിയോയിലെ സംഭവം മലേഷ്യയിലെ ഹോട്ടലില്‍ നടന്നതാണെന്ന് റെയില്‍വെ തന്നെ മറുപടി നല്‍കി. ക്വാലാലംപൂരില്‍ രാജ്‌സ് ബനാന റസ്റ്റോറന്റ് എന്ന ഹോട്ടലിനെക്കുറിച്ച് വന്ന വാര്‍ത്തയുടെ ലിങ്കും മന്ത്രാലയം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ആസ്മിക്ക് തന്റെ തെറ്റ് മനസ്സിലായി.

സംഭവം ശരിയല്ലെന്ന് വ്യക്തമാക്കിയതിന് നന്ദിയെന്നും ഇതില്‍ മാപ്പ് പറയുന്നുവെന്നും ആസ്മി മറുപടി നല്‍കി. എങ്കിലും ആസ്മിയുടെ പേരില്‍ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. ആസ്മിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Top