ഗോവ ചലച്ചിത്രമേള ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഷബാന ആസ്മി

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഷബാന ആസ്മി രംഗത്ത്.

ട്വിറ്ററിലായിരുന്നു ഷബാനയുടെ പ്രതികരണം.

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിക്കെതിരായ പ്രതിഷേധങ്ങളില്‍ പ്രതിഷേധിച്ചാണ് ഷബാന ആസ്മി ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

പദ്മാവതിയുടെ സെന്‍സറിംഗ് വൈകിപ്പിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണെന്നും ചിത്രത്തിനെതിരേ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സാംസ്‌കാരിക ഉന്‍മൂലനമാണെന്നും ഷബാന കുറ്റപ്പെടുത്തി.

Top