ജലാലാബാദ് ചാവേര്‍ സ്‌ഫോടനം; ഉത്തരവാദികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് എസ്ജിപിസി

sgpc

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തില്‍ നടന്ന ചാവേര്‍ ബോംബാക്രമണം കരുതി കൂട്ടി നടത്തിയതെന്ന് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി പ്രസിഡന്റ് ജി.എസ്. ലോംഗോവാള്‍.

ഇത് ഒരു കരുതികൂട്ടി നടത്തിയ ആക്രമമാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാറിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ സര്‍ക്കാരിനോട് സംസാരിക്കാനും ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് വധശിക്ഷ നല്‍കാനും കേന്ദ്രത്തോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 11 സിക്കുകാരുള്‍പ്പെടെ 19 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ അപലപിച്ചിരുന്നു. സഹായത്തിന് ഇന്ത്യ തയാറാണെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇന്ന് സന്ദര്‍ശിക്കും. വൈകുന്നേരം ആറുമണിക്ക് ജവഹര്‍ലാല്‍ നെഹ്‌റു ഭവനിലാണ് യോഗം നടക്കുന്നത്.

Top