കൗര്‍ എന്ന പേര് മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു; സണ്ണി ലിയോണിനെതിരെ സിഖ് സംഘടന

sunny leone

ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ വെല്ലുവിളി ഉയര്‍ത്തി സിഖ് സംഘടനകള്‍ രംഗത്ത്. നടിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി നിര്‍മിച്ച ‘കരണ്‍ജീത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന ചിത്രത്തിനെതിരെയാണ് സംഘടന രംഗത്തു വന്നത്.

ചിത്രത്തില്‍ കൗര്‍ എന്ന പ്രയോഗത്തിനെതിരെയാണ് ശിരോമണി ഗുരുദ്വാര പാര്‍ബന്ധിക് കമ്മിറ്റി( എസ്ജിപിസി) പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. സിഖ് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് കൗര്‍ എന്ന പ്രയോഗം ഉപയോഗിക്കാന്‍ യോഗ്യത ഇല്ലെന്നും ഇതു മതവിശ്വാസം വ്രണപ്പെടുത്തുന്നതിനു തുല്യമാണെന്നും എസ്ജിപിസി അഭിപ്രായപ്പെട്ടു.

ചിത്രത്തില്‍ കൗര്‍ എന്ന പ്രയോഗം ഉപയോഗിക്കാന്‍ സംഘടന അനുവദിക്കില്ലെന്നും സണ്ണി ലിയോണ്‍ മാപ്പ് പറയണമെന്നും സംഘടന ആവശ്യം ഉന്നയിച്ചു. ഈ മാസം മുതല്‍ വെബ് സീരിയല്‍ സംപ്രേക്ഷണം ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സിഖ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്തു നിന്നും ബോളിവുഡിന്റെ ലോകത്തേക്കുള്ള കരണ്‍ജീത് കൗര്‍ വോഹ്ര എന്ന സണ്ണിയുടെ യാത്രയാണ് സീരീസിലൂടെ അനാവൃതമാവുന്നത്. കാനഡയില്‍ താമസമാക്കിയ ഒരു ഇടത്തരം സിഖ് കുടുംബത്തിലാണ് കരണ്‍ജീത് കൗര്‍ എന്ന സണ്ണി ലിയോണിന്റെ ജനനം. സിനിമ മേഖലയിലേക്ക് ചുവടുമാറിയതോടെയാണ് അവര്‍ സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുന്നത്. സണ്ണിയുടെ ബാല്യം മുതല്‍ അഡള്‍ട് സിനിമകളിലേക്കുള്ള വരവും തുടര്‍ന്ന് ബോളിവുഡിലേക്കുള്ള ചുവടുമാറ്റവുമെല്ലാം ചിത്രത്തിന്റെ പ്രമേയമാണ്.

Top