സോഷ്യൽ മീഡിയയിൽ തരംഗമായി sg 250 ന്റെ ടൈറ്റിൽ ലോഞ്ച്

സോഷ്യൽ മീഡിയയിൽ തരംഗമായി സുരേഷ് ഗോപിയുടെ 250 ആം ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ടൈറ്റിൽ ലോഞ്ച്. മലയാള സിനിമ ഇന്നേ വരെ കണ്ട ഏറ്റവും വലിയ ടൈറ്റിൽ ലോഞ്ചുകളിൽ ഒന്നായിരുന്നു ഇത്.കടുവക്കുന്നേൽ കുറുവച്ചൻ എന്ന പേരിൽ പദ്ധതിയിട്ട ചിത്രം പിന്നീട് നിയമ കുരുക്കിൽ പെടുകയായിരുന്നു. ഇതേ കഥയിൽ ഷാജി കൈലാസ് ഒരുക്കുന്ന കടുവ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ചിത്രത്തിനെതിരെ സ്റ്റേ കൊടുക്കുകയിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ് നടത്തി ആരാധകരെ ആവേശത്തിൽ ആക്കിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. മോഹൻലാൽ മമ്മൂട്ടി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും  ഫേസ് ബുക്ക് പേജുകളിലൂടെയാണ് ടൈറ്റിൽ ടീസർ പുറത്തിറക്കിയത്.

ഇനി വിവാദം ഏതുവഴിക്കെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സുരേഷ് ഗോപിയുടെ കഴിഞ്ഞ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസ് ആണ്.

Top