sfl win college union election in Calicut university

തേഞ്ഞിപ്പാലം: മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തകർപ്പൻ വിജയം.

കെ എസ് യു-എം എസ് എഫ് സഖ്യത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിനാണ് യൂണിയൻ ഭരണം എസ്എഫ്ഐ പിടിച്ചെടുത്തത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലാ യൂണിയൻ ഭരണവും എസ്എഫ്ഐയുടെ കൈകളിലായി .

കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നായി 382 സർവ്വകലാശാലാ യൂണിയൻ കൗൺസിലർമാരാണ് വോട്ട് ചെയ്തിരുന്നത്. ഇതിൽ 50 മുതൽ 73 വോട്ടിന്റെ വരെ ഭൂരിപക്ഷം എസ്എഫ്ഐ സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്.

ചെയർമാൻ: ശരത് പ്രസാദ് വി പി, വൈസ് ചെയർമാൻ അജയ് ലാൽ, ലേഡി വൈസ് ചെയർമാൻ: സജിത, ജോ: സെക്രട്ടറി: മുഹമ്മദ് ഷെറിൻ
എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ജിൽജോരാജ് (വയനാട്) ശ്യാം കാർത്തിക് (പാലക്കാട്) ശ്രീ കാന്ത് (തൃശൂർ) എന്നിവരാണ്
വിജയിച്ച എസ്എഫ്ഐക്കാർ.

IMG-20170128-WA0008
കെഎസ് യു -എംഎസ്എഫ് സഖ്യത്തിന് കോഴിക്കോട്, മലപ്പുറം എക്സിക്യുട്ടീവുകളെ കൊണ്ട് തൃപ്തിപെടേണ്ടി വന്നു.
എസ്എഫ്ഐക്ക് തകർപ്പൻ വിജയം സമ്മാനിച്ച വിദ്യാർത്ഥികളെ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.

Top