യൂണിവേഴ്സിറ്റി കോളജിലെ ‘പാലം’ ഇപ്പോഴും തകരാതെ എസ്.എഫ്.ക്ക് ഒപ്പം

sfi

തിരുവനന്തപുരം : കേരള സര്‍വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്ക് ഗംഭീര വിജയം.

പ്രധാനപ്പെട്ട സീറ്റുകളിലെല്ലാം ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഓരോ സ്ഥാനാര്‍ഥിയും വിജയം കൈവരിച്ചത്. തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു കാണിച്ച് കൊടുക്കുക തന്നെ ചെയ്തു.

എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി 1803 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.എസ്.യു സ്ഥാനാര്‍ഥിയെ തറപറ്റിച്ചത്.

ചെയര്‍മാന്‍-(എസ്എഫ്ഐ-2219,കെ.എസ്.യു- 416),വൈസ് ചെയര്‍പേഴ്സണ്‍ (എസ്എഫ്ഐ-2088, കെ.എസ്.യു-536), ജനറല്‍ സെക്രട്ടറി(എസ്എഫ്ഐ-2169, കെ.എസ്.യു-446), ആര്‍ട്സ് ക്ലബ് സെക്രട്ടറി(എസ്എഫ്ഐ-2258,കെഎസ് യു-363)എന്നിങ്ങനെ വോട്ടുനേടിയാണ് എസ്എഫ്ഐ വിജയിച്ചത്.

Top