ഗവര്‍ണക്കെതിരെയുള്ള എസ്എഫ്‌ഐയുടെ വിവാദ പ്രതിഷേധം; പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് പിഎം ആര്‍ഷോ

വര്‍ണക്കെതിരെയുള്ള എസ്എഫ്‌ഐയുടെ വിവാദ പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. സംഘപരിവാര്‍ പ്രതിനിധികളെ ഗവര്‍ണര്‍ സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകള്‍ മൗനം പുലര്‍ത്തുന്നത് ഗൗരവകരമാണെന്ന് ആര്‍ഷോ കുറ്റപ്പെടുത്തി.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ പരാമര്‍ശമുള്ളത്. ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യമാണ്. ഗവര്‍ണറെ പൊതുസ്ഥലത്ത് തടഞ്ഞു അന്യായമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഗവര്‍ണറുടെ വാഹനത്തിന് നാശനഷ്ടം സംഭവിച്ചു. 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് ഐപിസി 124 ചുമത്തിയിരുന്നു.ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കര്‍ശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തിയത്. രാഷ്ട്രപതിയെയോ ഗവര്‍ണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതരമായ വകുപ്പാണ് ഐപിസി 124. ഏഴ് വര്‍ഷം കഠിനതടവ് ലാഭിക്കാം. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പും ചുമത്തി.

സംഭവത്തില്‍ ലീഗ് നേതൃത്വത്തിന്റെ മൗനം തുടരുകയാണ്. കോഴിക്കോട് സര്‍വകലാശാലയില്‍ സെനറ്റ് നോമിനേഷന്‍ നല്‍കിയപ്പോള്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടു. എങ്ങനെയാണ് ബിജെപി ഓഫീസില്‍ നിന്ന് നല്‍കിയ ലിസ്റ്റില്‍ ഇവര്‍ ഉള്‍പ്പെട്ടത്. പ്രത്യുപകാരമായിട്ടാണോ കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കുടപിടിക്കുന്നത് എന്ന് വ്യക്തമാക്കണം. കേരളത്തിലെ സര്‍വകലാശാല കാവിവത്കരിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് ചുറ്റും വലയം തീര്‍ക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. എസ്എഫ്‌ഐ സമരം സര്‍വകലാശാലകളെ സംരക്ഷിക്കാനാണ്. ക്യാമ്പസുകളില്‍ ചാന്‍സലര്‍ എത്തിയാല്‍ തടയുമെന്നത് എസ്എഫ്‌ഐയുടെ ഉറച്ച നിലപാട്. 16ന് ഗവര്‍ണര്‍ മടങ്ങിയെത്തിയാല്‍ കോഴിക്കോട് തടയുമെന്നും ആര്‍ഷോ പറഞ്ഞു.

Top