മാസപ്പടി കേസ് ; SFIO എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ മടങ്ങുന്നു

കൊച്ചി: മാസപ്പടി കേസ് അന്വേഷണത്തിലെ എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ മടങ്ങുന്നു. നാല് എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലേക്ക് തിരിച്ചു. രണ്ട് എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ശേഖരിച്ച ശേഷം തുടരും.

പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയ കണക്കുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പല സാമ്പത്തിക ഇടപാടുകളും നടന്നത് ചട്ടവിരുദ്ധമായെന്ന് കണ്ടെത്തല്‍. സെബി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പലര്‍ക്കും പണം കറന്‍സിയായി നല്‍കിയെന്ന് കണ്ടെത്തല്‍.

കോര്‍പ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) പരിശോധന സിഎംആര്‍എല്‍ കമ്പനിയുടെ കൊച്ചിയിലെ ഓഫിസലാണ് നടന്നത്.

2019-ല്‍ തന്നെ ആദായ നികുതി വകുപ്പ് സിഎംആര്‍എല്‍ ഓഫിസില്‍ പരിശോധന നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഡയറിയും കണ്ടെത്തിയിരുന്നു. കമ്പനി പണം നല്‍കിയ രാഷ്ട്രീയ നേതാക്കളുടെ പേരു വിവരങ്ങളും ഇതോടെയായിരുന്നു പുറത്ത് വന്നത്.

നേരത്തെ, മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് എസ്എഫ്ഐഒയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതിയില്‍ തുടര്‍ നടപടികള്‍ അന്വേഷണ ഏജന്‍സി സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പരാതിക്കാന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ കേസ് പുരോഗമിക്കുകയാണ്.

 

Top