സംസ്ഥാനത്തെ ഐടിഐകളിൽ എസ്‌എഫ്‌ഐയുടെ വിജയ കുതിപ്പ്‌; 96ൽ 83ഉം നേടി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐടിഐകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ 96ൽ 83 ഐടിഐകളും നേടി എസ്‌എഫ്‌ഐയുടെ വിജയ കുതിപ്പ്‌. കലാലയങ്ങളെ കാവിവൽക്കാനുള്ള ചാൻസിലറുടെ ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ തുടരുമ്പോഴാണ്‌ എസ്‌എഫ്‌ഐക്ക്‌ തിളങ്ങുന്ന വിജയം.

കൊല്ലം, പാലക്കാട്‌, തൃശ്ശൂർ, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിൽ മുഴുവൻ ഐടിഐകളിലും എസ്‌എഫ്‌ഐ വിജയപതാകയേന്തി. കോഴിക്കോട് 112 ൽ 11, കാസർകോട്‌ 10 ൽ 8, മലപ്പുറം 6 ൽ 1, കണ്ണൂർ 10 ൽ 9, എറണാകുളം 7 ൽ 4, ഇടുക്കി 5 ൽ 4 ഐടികളിലും എസ്‌എഫ്‌ഐ വിജയിച്ചു.

അരാഷ്ട്രീയയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം, വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. എസ്‌എഫ്‌ക്ക്‌ മികച്ച വിജയം സമ്മാനിച്ച്‌ ഹൃദയത്തിലേറ്റിയ വിദ്യാർഥികളെ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു.

Top