കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയനിലെ മുഴുവൻ സീറ്റിലും വിജയം നേടി എസ്എഫ്ഐ

കണ്ണൂർ : സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐക്കു ജയം. 5 ജനറൽ സീറ്റുകളും 3 ജില്ലാ എക്സിക്യുട്ടീവ് സ്ഥാനങ്ങളും എസ്എഫ്ഐ നേടി.

കെഎസ്‌യുവും എംഎസ്എഫും സ്ഥാനാർഥികളെ നിർത്തിയിരുന്നു. വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ സംരക്ഷിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ പറഞ്ഞു.

 

Top