ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സഖ്യത്തിന് ജയം

ഗാന്ധിനഗര്‍: ഗുജറാത്ത് കേന്ദ്രസര്‍വകലാശാലയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ-എല്‍.ഡി.എസ്.എഫ്- ബി.എ.പി.എസ്.എ സഖ്യത്തിന് വിജയം. നാല് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ എ.ബി.വി.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല.

എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ചിത്തരഞ്ജന്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ 26 വോട്ടുകള്‍ക്ക് എ.ബി.വി.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. ഇതുവരെ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് എ.ബി.വി.പിക്ക് ഒപ്പമാണ് നിന്നിരുന്നത്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എ.ബി.വി.പിക്കെതിരെ മത്സരിച്ച എല്‍.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥി പ്രാചിയും വിജയിച്ചു.

സോഷ്യല്‍ സയന്‍സില്‍ ബി.എ.പി.എസ്.എയുടെ അഷ്റഫ് എ.ബി.വി.പി സ്ഥാനാര്‍ത്ഥിയെ 69 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കൂള്‍ ഓഫ് ലൈബ്രറി സയന്‍സില്‍ എസ്.എഫ്.ഐ സഖ്യം പിന്തുണച്ച സ്വതന്ത്രനും വിജയിച്ചു.

Top