അവരുടെ പോരാട്ട വീര്യത്തെ ഓർക്കുക, മുൻ എസ്.എഫ്.ഐ അദ്ധ്യക്ഷൻ

തിരുവന്തപുരം:ഐതിഹാസികമായ സമര മുന്നേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ് യൂണിവേഴ്‌സിറ്റി കോളേജെന്ന് എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍.എക്കാലത്തും ഭരണവര്‍ഗത്തിന് കണ്ണിലെ കരടായിരുന്ന നഗരഹൃദയത്തിലെ തന്റേടികളായ വിദ്യാര്‍ത്ഥികളുടെ കലാലയമാണത്. അതിനെ തകര്‍ക്കാന്‍ ബ്രിട്ടീഷ്‌കാലം മുതല്‍ അധികാരികള്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പണത്തൂക്കത്തിന് രാജ്യത്തെ വില്‍ക്കാന്‍ മടിയില്ലാത്ത കോണ്‍ഗ്രസും ആര്‍എസ്എസും അതിനായി അവരുടെ ആയുധങ്ങളെല്ലാം പ്രയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

അടിയന്തിരാവസ്ഥ അറബികടലിലെന്ന മുദ്രാവാക്യം ചുമരുകളില്‍ കോറിയിട്ട കരുത്തന്മാരാണ് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍. സ്വാതന്ത്ര്യം ജനാധ്യപത്യം സോഷ്യലിസം കാലത്തിന്റെയും പോരാട്ടത്തിന്റെയും മുദ്രാഗീതങ്ങളാണ്.അത് ഹൃദയവികാരമായി ഒരു ജനത ഇവിടെ, ഈ മണ്ണില്‍, ജീവിക്കുന്നുണ്ട്.അവര്‍ വിദ്യാര്‍ത്ഥി പോരാളികള്‍ക്കൊപ്പമുണ്ട്.എസ്എഫ്‌ഐക്കൊപ്പമുണ്ട് അദ്ദേഹം കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നന്മ ജയിക്കും നമ്മള്‍ ജയിക്കും…

യൂണിവേഴ്‌സിറ്റി കോളേജെന്നത്
ഐതിഹാസികമായ സമരമുന്നേറ്റങ്ങളുടെ
ചരിത്ര ഭൂമിയാണ്.
സ്വാതന്ത്ര്യ സമരകാലത്ത്
പട്ടാളത്തോടേറ്റുമുട്ടാന്‍
നെഞ്ചൂക്ക് കാണിച്ച
ധീരന്മാരായ വിദ്യാര്‍ത്ഥികളുടെ കലാലയമാണത്.
അടിയന്തിരാവസ്ഥ
അറബികടലിലെന്ന മുദ്രാവാക്യം
ചുമരുകളില്‍ കോറിയിട്ട കരുത്തന്മാരാണ്
യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍.
എക്കാലത്തും ഭരണവര്‍ഗത്തിന്
കണ്ണിലെ കരടായിരുന്നു
നഗരഹൃദയത്തിലെ തന്റേടികളായ
വിദ്യാര്‍ത്ഥികളുടെ കലാലയം.
അതിനെ തകര്‍ക്കാന്‍
ബ്രിട്ടീഷ്‌കാലം മുതല്‍ അധികാരികള്‍
കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പണത്തൂക്കത്തിന് രാജ്യത്തെവില്‍ക്കാന്‍
മടിയില്ലാത്ത കോണ്‍ഗ്രസും ആര്‍എസ്എസും
അതിനായവരുടെ ആയുദ്ധങ്ങളെല്ലാം
പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്.
അവര്‍ക്കൊപ്പം വന്‍മുതലാളിമാരുണ്ട്,
വന്‍കിട മാധ്യമങ്ങളുണ്ട്.
അതിനെതിരെ, അവര്‍ക്കെതിരെ
നമ്മള്‍ ജനാധിപത്യവാദികള്‍
കൈകള്‍ കോര്‍ത്ത് മുന്നേറണം.
സ്‌നേഹമാണ് നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നത്.
കരുണയാണ് നമ്മുടെ കണ്ണൂകള്‍ക്ക്
കാഴ്ച്ച നല്‍കുന്നത്.
നന്മയാണ് നമ്മുടെ സ്വപ്നങ്ങള്‍ക്ക്
നിറങ്ങള്‍ നല്‍കുന്നത്.
സ്വാതന്ത്ര്യം ജനാധ്യപത്യം സോഷ്യലിസം
കാലത്തിന്റെയും പോരാട്ടത്തിന്റെയും
മുദ്രാഗീതങ്ങളാണ്.
അത് ഹൃദയവികാരമായി
ഒരു ജനത
ഇവിടെ, ഈ മണ്ണില്‍, ജീവിക്കുന്നുണ്ട്.
അവര്‍ വിദ്യാര്‍ത്ഥി പോരാളികള്‍ക്കൊപ്പമുണ്ട്.
എസ്എഫ്‌ഐക്കൊപ്പമുണ്ട്.
തളരാതെ.. പതറാതെ മുന്നേറുക.
എസ്എഫ്‌ഐ വിജയിക്കും.
എസ്എഫ്‌ഐയെന്നാല്‍ നന്മയാണ്.
നന്മ ജയിക്കും.
നമ്മള്‍ ജയിക്കും.

Top