തീരുമാനിച്ച് ഒരു മണിക്കൂറിനുള്ളില്‍ എസ്.എഫ്.ഐ പണി തുടങ്ങി !

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പൊതു ഇടം ശുചീകരിക്കാനിറങ്ങി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കൊറോണ വ്യാപനത്തെ തടയാന്‍ വ്യക്തി ശുചിത്വത്തോടൊപ്പം പൊതുഇടങ്ങളുടെ ശുചിത്വവും വളരെ പ്രധാനമാണെന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനത്തിന് പുറകെയാണ് തിരുവനന്തപുരത്തെ സഖാക്കള്‍ ആവേശത്തോടെ രംഗത്തെത്തിയത്. അനന്തപുരിയിലെ ആനവണ്ടി ഡിപ്പോയില്‍ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ നേതൃത്വത്തിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊതു ഇട ശുചീകരണത്തിന് ഇറങ്ങിയത്.

Top