എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിനെയും കുടുംബത്തെയും ബി.ജെ.പിക്കാർ ആക്രമിച്ചു

sfi-tripura

അഗര്‍ത്തല: ത്രിപുരയുടെ ഭരണം ബി.ജെ.പി പിടിച്ചെങ്കിലും അവിടെ കാമ്പസുകളില്‍ ഇപ്പോഴും എസ്.എഫ്.ഐ ആധിപത്യം തന്നെ തുടരുകയാണ്.

തീപ്പൊരി പ്രാസംഗികയായ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് നീലാഞ്ജന റോയി സംഘപരിവാറിന് ഇപ്പോള്‍ വലിയ തലവേദനയാണ്.

ഇവരുടെ വാക്കുകളുടെ ചൂടറിഞ്ഞ ബി.ജെ.പി – മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഇപ്പോള്‍ നീലാഞ്ജനയുടെ വീടുകയറി ആക്രമിച്ചിരിക്കുകയാണ്. വ്യാപകമായ പ്രതിഷേധമാണ് ഇതിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

sfi-tripura

ആക്രമണത്തില്‍ പരിക്കേറ്റ നീലാഞ്ജന റോയിയെ അഗര്‍ത്തലയിലെ ഐജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 150 ഓളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് നീലാഞ്ജന റോയി പറഞ്ഞു.

കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അക്രമികള്‍ എത്തിയതെന്നും പോലീസ് പാഞ്ഞെത്തിയതിനാലാണ് രക്ഷപെട്ടതെന്നും അവര്‍ പറയുന്നു. ആക്രമണത്തില്‍ ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്

ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കു നേരെ തുടരുന്ന അക്രമത്തില്‍ ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൂടി ഇന്നലെ കൊല്ലപ്പെട്ടിരുന്നു.

സിപിഐഎം പ്രവര്‍ത്തകന്‍ പ്രദീപ് ദേബ്ബര്‍മയെ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി ക്രിമിനലുകളാണ് കൊലപ്പെടുത്തിയത്. പ്രദീപ് ദേബ്ബര്‍മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വെള്ളത്തിലെറിയുകയായിരുന്നു.

sfi-tripura

ആദിവാസി യുവജന സംഘടനയിലെ സജീവസാന്നിധ്യമായ പ്രദീപ് തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കായി പ്രചരണ രംഗത്തുണ്ടായിരുന്നു.

ഐപിഎഫ്ടിക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളിലെ പ്രദീപിന്റെ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ഐപിഎഫ്ടിയുടെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്.

ജൂണ്‍ രണ്ടിന് ഐപിഎഫ്ടി ക്രിമിനലുകള്‍ പ്രദീപിനെ പൊതുസ്ഥലത്തുനിന്ന് പരസ്യമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്നലെയാണ് മൃതദേഹം കണ്ടെടുത്തത്. വിധവയായ അമ്മയുടെ ഏക ആശ്രയമായിരുന്നു പ്രദീപ്.

പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ പ്രദീപിന്റെ വീട് സന്ദര്‍ശിച്ചു. പ്രദീപിന്റെ അമ്മയ്ക്ക് സിപിഐഎം സംരക്ഷണം നല്‍കുമെന്ന് മണിക് സര്‍ക്കാര്‍ ഉറപ്പുനല്‍കി.

Top