ജഹാംഗീർപുരി ഒഴിപ്പിക്കൽ: ഇരകളായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് എസ്എഫ്ഐ

ഡൽഹി: ഡൽഹി ജഹാംഗീർപുരിയിൽ ഒഴിപ്പിക്കൽ നടപടിക്ക് ഇരയായ കുടുംബങ്ങളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചു. ജഹാംഗീർപുരി സന്ദർശിച്ച എസ് എഫ് ഐ ദേശീയ അധ്യക്ഷൻ വി പി സാനുവാണ് ഈക്കാര്യം അറിയിച്ചത്. ജോയിൻറ് സെക്രട്ടറി ദിനിത് ദെണ്ട, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണൻ എന്നിവരുൾപ്പെട്ട സംഘമാണ് ജഹാംഗീർപുരി സന്ദർശിച്ചത്. പ്രദേശവാസികളെ കണ്ട എസ് എഫ് ഐ സംഘം കാര്യങ്ങൾ ചോദിച്ചറിഞ‌്ഞു. അതിന് ശേഷമായിരുന്നു അഖിലേന്ത്യാ അധ്യക്ഷൻറെ പ്രഖ്യാപനം.

Top